കോക്കരൺ കുറിച്ച്

കോക്കരൺ എന്താണ്?

ഗവേഷകർ, തൊഴില്‍വൈദഗ്ദ്ധ്യമുള്ളവർ, രോഗികൾ, പരിചരണം നല്‍കുന്നവർ മുതലായ ആരോഗ്യവിഷയങ്ങളിൽ താല്‍പര്യമുള്ളവരുടെ ലോകവ്യാപകമായ, ലാഭേച്ഛയില്ലാത്ത, സ്വതന്ത്ര ശൃംഖലയാണ് കോക്കരൺ. പരസ്യങ്ങള്‍പോലുള്ള വാണിജ്യതാല്‍പര്യങ്ങള്‍ക്ക് വഴങ്ങാതെ, വിശ്വസനീയവും, എളുപ്പം ലഭ്യമാകുന്നതും ആയ ആരോഗ്യവിവരങ്ങൾ, 130 രാജ്യങ്ങളിൽ നിന്നുമുള്ള 37,000 സംഭാവകർ ചേര്‍ന്ന് നല്‍കുന്നു.

കോക്കരൺ എന്താണ് നല്‍കുന്നത്?

ഏറ്റവും നല്ല ആരോഗ്യഗവേഷണങ്ങളുടെ ഫലങ്ങൾ ഞങ്ങൾ ശേഖരിക്കുകയും അവ ക്രോഡീകരിച്ച് അവലോകനങ്ങളായി പ്രസിദ്ധീകരിക്കുകയും ചെയ്യുന്നു. ഞങ്ങളുടെ ഇപ്രകാരമുള്ള പ്രസിദ്ധീകരണങ്ങൾ ഉയര്‍ന്ന ഗുണമേന്മയുള്ളതും വിശ്വസ്തമായതും ആയ പ്രമാണങ്ങളായി അന്തര്‍ദേശീയമായി അംഗീകരിക്കപ്പെടുന്നു. നിങ്ങള്‍ക്ക്, വിവരങ്ങൾ മനസ്സിലാക്കി ആവശ്യമായ ചികല്‍സ തിരഞ്ഞെടുക്കാനായാണ് ഞങ്ങൾ ഇത് ചെയ്യുന്നത്. വാണിജ്യപരവും ഉദ്ദേശ്യങ്ങൾക്ക് വിരുദ്ധവുമായ സംഭാവനകൾ ഞങ്ങൾ സ്വീകരിക്കുകയില്ല. സ്വതന്ത്രമായി, ആധികാരികവും വിശ്വസ്തവും ആയ വിവരങ്ങൾ ശേഖരിക്കുന്നതിനായി വാണിജ്യ - ധനപരമായ താല്‍പര്യങ്ങള്‍ക്ക് അതീതമായി പ്രവര്‍ത്തിക്കുക എന്നത് ഞങ്ങള്‍ക്ക് വളരെ പ്രധാനമാണ്.

ഞങ്ങൾ ഇത് എന്തിനുചെയ്യുന്നു?

ആരോഗ്യ വിവരങ്ങൾ കിട്ടുന്നതിനുള്ള മാര്‍ഗങ്ങൾ കൂടുന്നതിനനുസരിച്ച്, സങ്കീര്‍ണമായ അത്തരം വിവരങ്ങൾ തെറ്റായി അവതരിപ്പിക്കുന്നതിനുള്ള സാധ്യതകളും കൂടുന്നു. അതോടൊപ്പം തന്നെ, ഒരു വ്യക്തിക്ക് പൂര്‍ണ്ണവും സംതുലിനവുമായി ആരോഗ്യ ചികൽസകളേപ്പറ്റി അറിയാനുള്ള അവസരങ്ങളും കുറയുന്നു. അതിനായി, ഞങ്ങളുടെ ആരോഗ്യ സംബന്ധമായ ആഗോളദൌത്യം, വിവരാനുഷ്ഠിതമായ തീരുമാനങ്ങൾ എടുക്കാൻ സഹായകമായ വിശ്വാസകരമായ വിവരങ്ങൾ നല്‍കുക എന്നതാണ്.

കോക്കരൺ ആര്‍ക്കുള്ളതാണ്?

വ്യക്തമായ വിവരങ്ങൾ അറിഞ്ഞ് ആരോഗ്യ സംബന്ധമായ തീരുമാനങ്ങൾ എടുക്കാൻ ആഗ്രഹിക്കുന്ന ആര്‍ക്കുവേണ്ടിയും ആണ് കോക്കരൺ. നിങ്ങൾ ഡോക്ട്ടറോ നേഴ്സോ അല്ലെങ്കിൽ രോഗിയോ രോഗിക്ക് പരിചരണം നല്‍കുന്ന ആളോ അതുമല്ലെങ്കിൽ ഗവേഷകനോ ദാതാവോ, ആരുമായാലും നിങ്ങളുടെ ആരോഗ്യ സംബന്ധമായ അവബോധം വര്‍ദ്ധിപ്പിച്ച് തീരുമാനങ്ങൾ എടുക്കാൻ സഹായിക്കുന്ന സുശക്തമായ ഒരു കരുവാണ് കോക്കരൺ.

എല്ലാവര്‍ക്കും ഇതിൽ ഒരു സ്ഥാനമുണ്ട്. ഇതിൽ പങ്കെടുക്കാൻ താല്‍പര്യമുണ്ടെങ്കിൽ ദയവായി ഞങ്ങളുമായി ബന്ധപ്പെടുക.